സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അംഗീകാരമുളള സ്‌കൂളുകളില്‍ ചേര്‍ന്ന് പഠനം തുടരുന്നതിന് യോഗ്യതാപരീക്ഷ നടത്താന്‍ അനുവാദം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഉടന്‍ പിന്‍വലിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. യോഗ്യതാപരീക്ഷ നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസാവകാശ നിയമത്തിലെ 13-ാം വകുപ്പിന് വിരുദ്ധമാണെന്നു കമ്മീഷന്‍ കണ്ടെത്തി. സംസ്ഥാനത്തെ ഒരു സ്‌കൂളിലും ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലേയ്ക്കുളള കുട്ടികളുടെ പ്രവേശനത്തിന് ഒരാള്‍ക്കുമേല്‍ മറ്റൊരാളെ തിരഞ്ഞെടുക്കുന്നതിനായി യാതൊരു പരീക്ഷയും നടത്താന്‍ പാടില്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്റ്ററും ഉത്തരവ് പുറപ്പെടുവിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യ പ്പെട്ടിട്ടുണ്ട്.
മേയില്‍ നടത്തിയ ഡി.എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് അപേക്ഷയും പേപ്പര്‍ ഒന്നിന് നാന്നൂറ് രൂപയും ബന്ധപ്പെട്ട ടി.ടി.ഐ. കളില്‍ സെപ്തംബര്‍ അഞ്ചിന് മുമ്പ് നല്‍കണം. ലഭിച്ച അപേക്ഷകളുടെയും തുകയുടെയും വിവരങ്ങള്‍ അടങ്ങിയ പ്രത്യേക സ്റ്റേറ്റ്‌മെന്റ് ടി.ടി.ഐ പ്രിന്‍സിപ്പല്‍മാര്‍ സെപ്തംബര്‍ 12 ന് മുമ്പ് പരീക്ഷാഭവനിലെ cgeasection@gmail.comഎന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. സര്‍ക്കുലറും, അപേക്ഷാഫോറവും സ്റ്റേറ്റ്‌മെന്റും പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in)ലഭിക്കും
കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ ഹയര്‍സെക്കണ്ടറി കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ സമാനയോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളിലെക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന എസ്.ബി.ടി. ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും എസ്.ബി.ടി. ശാഖയില്‍ ഫീസ് അടച്ച്www.ksosonline.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓപ്പണ്‍ റഗുലര്‍ സ്‌കീമില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ സെപ്തംബര്‍ 26 വരെയും 50 രൂപ പിഴയോടെ ഒക്ടോബര്‍ ആറ് വരെയും 250 രൂപ അധിക പിഴയോടെ ഒക്ടോബര്‍ 10 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റ് ഔട്ടും മതിയായ ഫീസടച്ച എസ്.ബി.ടി. ചെലാനും അനുബന്ധ രേഖകളുമായി നിശ്ചിത തീയതിക്കുളളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ അപേക്ഷകള്‍ ജോയിന്റ് സ്റ്റേറ്റ് കോഡിനേറ്റര്‍, കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍ മേഖലാ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട്, മലപ്പുറം 676505 വിലാസത്തിലും മറ്റ് ജില്ലകളിലെ അപേക്ഷകള്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ , കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, എസ്.സി.ഇ.ആര്‍.ടി., പൂജപ്പുര, തിരുവന്തപുരം - 695012 വിലാസത്തിലും നേരിട്ടോ, തപാല്‍ മുഖേനയോ ഹാജരാക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകവും വിശദവിവരവുംwww.openschool.kerala.gov.in, www.ksosonline.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471-2342950, 2342369
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആഗസ്റ്റ് 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ ആഗസ്റ്റ് 30 ശനിയാഴ്ചയിലേക്ക് മാറ്റിവച്ചു. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെയാണെന്ന് ഡയറക്ടര്‍ അറിയിച്ചു
ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ സീറ്റുകള്‍ ഒഴിവുള്ളതും എന്നാല്‍ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തുമായ (അപേക്ഷകരില്ലാത്ത) സ്‌കൂളുകളില്‍ ഇന്ന് പുതിയ അപേക്ഷകള്‍ ക്ഷണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതത് സ്‌കൂളുകളില്‍ മുപ്പതിനകം പ്രവേശനം നടത്തും. ഇത്തരം സ്‌കൂളുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു
മെയില്‍ നടത്തിയ ഡി.എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് അപേക്ഷയും അതോടൊപ്പം പേപ്പര്‍ ഒന്നിന് 400 രൂപയും ബന്ധപ്പെട്ട റ്റി.റ്റി.ഐ.കളില്‍ സെപ്തംബര്‍ അഞ്ചിന് മുമ്പായി നല്‍കണം. ലഭിച്ച അപേക്ഷകളുടെയും തുകയുടെയും വിവരങ്ങള്‍ അടങ്ങിയ പ്രത്യേക സ്റ്റേറ്റ്‌മെന്റ് റ്റി.റ്റി.ഐ പ്രിന്‍സിപ്പല്‍മാര്‍ സെപ്തംബര്‍ 12 ന് മുമ്പ് പരീക്ഷാഭവനിലെ egeasection@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം. സര്‍ക്കുലറും, അപേക്ഷാഫോറവും, സ്റ്റേറ്റ്‌മെന്റും പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍www.keralapareekshabhavan.in ലഭ്യമാണ്



0 comments:
Post a Comment